Monday, December 6, 2010

അമ്മേ ദേ മാമന്‍ ..............

 സാധാരണ കറക്കം കഴിഞ്ഞു അസാധാരണമായി ഒന്നും സംഭാവികാതെ പതിവ് പോലെ ഒരു ഞായറാഴ്ച വൈകുനേരം.പതിവ് പോലെ ശകടം എടുത്തു മൂന്ന് മണ്ടന്മാരും കൂടി ഇറങ്ങി.മേനകയില്‍ നിന്നും  പണ്ടെങ്ങോ ഹിന്ദി സീരിയലില്‍ കണ്ട പോലത്തെ ഒരു പഴയ ഹോട്ടലില്‍ എന്ടോകെയോ കഴിച്ചത് കൊണ്ട് ആയിരികണം ഉദരത്തിന്റെ അന്തര്‍ നാളങ്ങളില്‍ നിന്നും നിന്നും ചില അസ്വാരസ്യങ്ങള്‍ . എവിടൊക്കെയോ തെണ്ടിത്തിരിഞ്ഞു പരദൂഷനോം പറഞ്ഞു മൂന്ന് യുവാക്കള്‍ (മനസ്സില്‍ ഇപ്പോഴും കുട്ടികള്‍ ).ഫിലിപ്പ് ,കലില്‍ പിന്നെ ഞാനും .
                                                 കുണ്ടനൂര്‍ വഴി പോകണ്ട ഞങ്ങള്‍ ചുമ്മാ ഒരു രസത്തിനു അവിടെ നിന്നും വളഞ്ഞു മൂകില്‍ പിടിക്കാം എന്ന് വിചാരിച്ചു.ശകടം പിന്നെയും മുന്‍പോട്ടു .. പക്ഷെ വയറിനുള്ളില്‍ പഞ്ചാരി മേളം മുറുകി.    "അളിയാ ചവിട്ടി വിട്ടോ .... " .........
                                                  എവിടെ ..ആരോട് പറയാന്‍. ഫിലിപ്പ് പുതിയ ബിസിനസ്‌ ഐഡിയാസ്    ( ഉദാ: പട്ടികല്കുള്ള നാപ്കിന്‍ , ആനയുടെ AUTOMATIC ക്ലീനിംഗ് ....) എനിവ പോലെയുള്ള നുതനമായ സാങ്കേതികവിദ്യകള്‍ നിര്‍ലോഭം മൊഴിഞ്ഞു കൊണ്ടിരിക്കുന്നു ... ഈ ഉള്ളവന്റെ വേദന ആര് മനസിലാക്കാന്‍ . 

നെട്ടൂര്‍ പാലത്തിന്റെ നടുകെത്തി, സമയം 11 പെട്ടന്നാണ് ഞാന്‍ ആ ദാരുണമായ കാഴ്ച കണ്ടത് . ഒരാള്‍ തന്റെ വണ്ടി തള്ളുന്നു , കൂടെ ഒരു സ്ത്രീയും കുട്ടിയും.പരിസരത്ത് ഒരു മനുഷ്യകുഞ്ഞു പോലുമില്ല .
                       "നെട്ടൂര്‍" .. രണ്ടാഴ്ച മുന്നേ ആരെയോ തള്ളി ആരോകെയോ എന്തൊകെയോ കൊണ്ടുപോയ സംഭവം മനസിഇല്‍ മിന്നി . ഈ പോകുനവരുടെ ഫോട്ടോ പത്രത്തില്‍ കാണണ്ടി വരുമോ ???? ശകടം മുന്നോട്ടു കുതികുകയാണ്.എന്റെ ഉള്ളിലെ മനുഷ്യസ്നേഹി തല പൊക്കി .

           "എടാ ആ പാവം ചേട്ടന്‍ .......പെട്രോള്‍ കഴിഞ്ഞതാരിക്കും ,നിര്‍ത്തെടാ നമ്മുക്ക് ചോദിച്ചിട്ട് പോകാം .." ഞാന്‍ പറഞ്ഞു
 "നിനക്ക് വേറെ പണിയില്ലെടാ  #$%^& .. സ്ഥലം കുഴപമാ ..." ഫിലിപ്പ് പറഞ്ഞു ...
    "അത് തന്നാപ്രശ്നം ... നീ വണ്ടി നിര്‍ത് .... " .... ഞാന്‍ പറഞ്ഞു
അപ്പോഴേക്കും വണ്ടി കുറെ ദൂരം കഴിഞ്ഞു . എന്തോ അവന്റെ ഉള്ളിലേം മനുഷ്യ സ്നേഹി ഉണര്‍ന് കാണും ..
          "വണ്ടി തിരിക്കാന്‍ ഇത്  ONE WAY ആണ് . നമുകൊരു കാര്യം ചെയാം , PETROL PUMP പോയി അര ലിറ്റര്‍ പെട്രോള്‍ മേടിച്ചു തിരിയെ വരാം ..." ..
                                               വയറിലെ പഞ്ചാരി അപ്പോഴേക്കും ഉച്ചസ്ഥയില്‍ എത്തി ..ബട്ട്‌ പോട്ടെ നല്ല കാര്യത്തിനല്ലേ ... സഹിക്കാം . വണ്ടി 2 KM അപ്പുറം ഉള്ള PUMP  -  ഇല്‍ എത്തി , വേറെ പ്രശ്നം കുപ്പി ഇല്ല .. ഒരക്കം കളഞ്ഞതരെട എന്ന് എ ചെക്കന്റെ നീരസമായ നോട്ടം .അവനോടു കാര്യം പറഞ്ഞു ..അവന്‍ ഉള്ളില്‍ നോക്കാന്‍ പോയി .. അപ്പോളേക്കും കലില്‍ അപ്പുറത്തെ കടയില്‍ നിന്നും ഒരു കുപ്പി വെള്ളം മേടിച്ചു ... കളയാന്‍ മടി .. മുഴുവന്‍ കുടിച്ചു തീര്‍ത്തു മൂവരും കൂടി ..ഒരു വിധത്തില്‍ PETROL നിറച്ചു തിരിയെ വണ്ടി എടുത്തു .... ഹോ നമ്മളെ സമതികണം ..  
                        3 KM തിരികെ വണ്ടി ഓടി .. ഭാഗ്യം(HUH !!! ) അവര്‍ അപ്പോളുംതള്ളുന്നു ... വണ്ടി അപ്പുറം നിര്‍ത്തി MEDIAN ചാടി കടന്നു ഞാനും കലീലും അവരുടെ അടുത്ത് ചെന്നു.സ്ഥലം പിശകയിരുനതിന്റെ   പേരിലാവണം, അവര്‍ ഞെട്ടി .. " ആരാ ...??????? " അയാള്‍ വിറച്ചുകൊണ്ട് ചോദിച്ചു... 

"പെടികണ്ട ചേട്ടാ ... ഇതാ പെട്രോള്‍ ... " .. അയാള്‍ അപ്പോഴും എന്തോ വിശ്വാസം വരാത്ത പോലെ ... ആ ചേച്ചി പറഞ്ഞു .. "  മേടിക്കു മനുഷ്യഎനെ " ... ഹോ അതിലും ഭേദം ഗുണ്ടകളയിരുന്നു എന്നാ ഭാവത്തില്‍ അയാള്‍ അവരെ ഒന്ന്നു നോകി  .. അവര്‍ തിരിച്ചു നോകിയപ്പോള്‍ പിന്നെ നമ്മളാണ് ഭേദം എന്ന രീതിയില്‍ , എന്നാല്‍ അപ്പോഴും വിശ്വാസം വരാതെ അയാള്‍ അത് മേടിച്ചു ബൈക്കില്‍ ഒഴിച്ചു.
"താങ്ക്സ് .... വളരെ ഉപകാരം ... മോനെ മാമന് താങ്ക്സ് പറ ...." അയാള്‍ അത് പറഞ്ഞു ആ കുട്ടിയെ നോകി , അവന്‍ കൊഞ്ചി ഒരു ചിരി ചിരിച്ചപ്പോള്‍ ...കനത്ത ഒരു ശബ്ദം   

"സ്ഥലം പെശകാ .... നമുക്ക് പോവാം ... " ... അവരാ ...
ഞാന്‍ അപ്പോഴാണ് അവരെ ശ്രധികുന്നതു  ....... "ചുമ്മാതല്ല ഗുണ്ടകള്‍ കൈ വെകാത്തത് ... ഗുണ്ടകല്കുമില്ലേ ജീവഭയം ........" ഞാന്‍ മനസ്സില്‍ ഓര്‍ത്തു .....
അപ്പോഴേക്കും ഫിലിപ്പ് വണ്ടി തിരിച്ചിട്ടു എത്തി ... ONEWAY ആയതിനാല്‍ കുറെയധികം ഓടാണ്ടി വന്നു കാണും .....
"ശെരി ചേട്ടാ ...കാണാം ..." ... ആ കൊച്ചു ചെറുക്കന്‍ മാത്രം കൈ വീശി .......നമ്മള്‍ അവനു ടാറ്റാ പറഞ്ഞു വണ്ടി മുന്നോറെടുത്തു ...
എന്ടോ പെശക് പോലെ .....കുറച്ചു ഓടി ....വണ്ടി ഒരു ചട്ടം പിന്നെ നടുവൊടിഞ്ഞ പോലെ ഒറ്റ കെടപ്പ് ... "കര്‍ത്താവെ പണി പാളി .... അളിയാ പെട്രോള്‍ തീര്‍ന്നോ  എന്ന് ഒരു ചിന്ന DOUBT .... "
"മഹാപാപി .........." ഞാന്‍ ഞെട്ടി .... വയറിലെ പൂരത്തിന് വെടികെടിനു സമയമായി എന്ന് അറിയിച്ചു കൊണ്ട് ആദ്യത്തെ ആചാര വെടി ............
നമ്മള്‍വണ്ടിയില്‍ നിന്നും  ഇറങ്ങി  ... പതിയെ നടക്കാന്‍ തോടങ്ങിയപ്പോ പുറകില്‍ നിന്നും ഒരു വെളിച്ചം ....നോകിയപ്പോ നേരത്തെ ഫാമിലി ...........ഞങ്ങള്‍ പ്രതീക്ഷയോടെ നോകി ..........

"അമ്മെ ....ദേ മാമ്മന്‍ ................... മാമാ ... tata ........................... " .
. ആ കൊച്ചു ചെറുക്കന്‍ കൈ വീശി ...ഞാന്‍ അറിയാതെ കൈ വീശി .............ഒരു കൈ വയറിലും ............അവിടെ കംബകെട്ടിനു കൊടി വീശി

വെറുതെ ഒന്ന് തിരിഞ്ഞു നോകി......പുലികള്‍ ഇരയെ നോക്കുന്ന പോലെ രണ്ടു പേര്‍ ...
പെടികണ്ട ഗുണ്ടകളല്ല ... ഫിലിപും കലീലും ..........ഇത് വരെ ഗുണ്ടകളല്ല , ഇനി അവര്‍ ഇപ്പൊ ആയികൊളും .............ഇപ്പോളാണ് എനിക്ക് എങ്ങനയാണ്‌ ഗുണ്ടകള്‍ ഉത്ഭവിക്കുന്നത് എന്ന് മനസ്സില്‍ ആയി

ഞാന്‍ അപ്പോഴും അറിയാതെ കൈ വീശികൊണ്ടിരുന്നു .......ആ വണ്ടിയുടെ ചുവപ്പ് വെളിച്ചം അങ്ങ് ദൂരെ മറഞ്ഞു ..............എന്റെ മുതുകില്‍ പഞ്ചാരിമേളവും .....വയറില്‍ തൃശൂര്‍ പൂരവും ............

---------ശുഭം -----

8 comments:

graphikosmail said...

thangalude "amme the maaman" gambeeramayirikkunnu.... thangalil urangi kidanna aa malayala saahithyakaarane chavitti ezhunelpichathu nannaai...avan thakarkkunnundu! :)
KEEP POSTING!!!

Manju P said...

Great...

ചിറകൊടിഞ കിനാവുകള്‍ said...

@bijoy .. thanks :) .. more posts to follow .. :) .... ningal sahikan thayaranenkil :)

@manju thanks

Unknown said...

Kollam Mone kalakkiyittundu

Like your way of presentation

ചിറകൊടിഞ കിനാവുകള്‍ said...

thanks a lot ...... inspiring to jot down more and more :)

AJP said...

Nintee narmarasam samthichirukunu... Entertaining one...

keep writing...

Pranavam Ravikumar said...

gooD onE... mY wisheS!!!

ചിറകൊടിഞ കിനാവുകള്‍ said...

Thanks Ravi ... :) this is an inspiration