Monday, December 6, 2010

അമ്മേ ദേ മാമന്‍ ..............

 സാധാരണ കറക്കം കഴിഞ്ഞു അസാധാരണമായി ഒന്നും സംഭാവികാതെ പതിവ് പോലെ ഒരു ഞായറാഴ്ച വൈകുനേരം.പതിവ് പോലെ ശകടം എടുത്തു മൂന്ന് മണ്ടന്മാരും കൂടി ഇറങ്ങി.മേനകയില്‍ നിന്നും  പണ്ടെങ്ങോ ഹിന്ദി സീരിയലില്‍ കണ്ട പോലത്തെ ഒരു പഴയ ഹോട്ടലില്‍ എന്ടോകെയോ കഴിച്ചത് കൊണ്ട് ആയിരികണം ഉദരത്തിന്റെ അന്തര്‍ നാളങ്ങളില്‍ നിന്നും നിന്നും ചില അസ്വാരസ്യങ്ങള്‍ . എവിടൊക്കെയോ തെണ്ടിത്തിരിഞ്ഞു പരദൂഷനോം പറഞ്ഞു മൂന്ന് യുവാക്കള്‍ (മനസ്സില്‍ ഇപ്പോഴും കുട്ടികള്‍ ).ഫിലിപ്പ് ,കലില്‍ പിന്നെ ഞാനും .
                                                 കുണ്ടനൂര്‍ വഴി പോകണ്ട ഞങ്ങള്‍ ചുമ്മാ ഒരു രസത്തിനു അവിടെ നിന്നും വളഞ്ഞു മൂകില്‍ പിടിക്കാം എന്ന് വിചാരിച്ചു.ശകടം പിന്നെയും മുന്‍പോട്ടു .. പക്ഷെ വയറിനുള്ളില്‍ പഞ്ചാരി മേളം മുറുകി.    "അളിയാ ചവിട്ടി വിട്ടോ .... " .........
                                                  എവിടെ ..ആരോട് പറയാന്‍. ഫിലിപ്പ് പുതിയ ബിസിനസ്‌ ഐഡിയാസ്    ( ഉദാ: പട്ടികല്കുള്ള നാപ്കിന്‍ , ആനയുടെ AUTOMATIC ക്ലീനിംഗ് ....) എനിവ പോലെയുള്ള നുതനമായ സാങ്കേതികവിദ്യകള്‍ നിര്‍ലോഭം മൊഴിഞ്ഞു കൊണ്ടിരിക്കുന്നു ... ഈ ഉള്ളവന്റെ വേദന ആര് മനസിലാക്കാന്‍ . 

നെട്ടൂര്‍ പാലത്തിന്റെ നടുകെത്തി, സമയം 11 പെട്ടന്നാണ് ഞാന്‍ ആ ദാരുണമായ കാഴ്ച കണ്ടത് . ഒരാള്‍ തന്റെ വണ്ടി തള്ളുന്നു , കൂടെ ഒരു സ്ത്രീയും കുട്ടിയും.പരിസരത്ത് ഒരു മനുഷ്യകുഞ്ഞു പോലുമില്ല .
                       "നെട്ടൂര്‍" .. രണ്ടാഴ്ച മുന്നേ ആരെയോ തള്ളി ആരോകെയോ എന്തൊകെയോ കൊണ്ടുപോയ സംഭവം മനസിഇല്‍ മിന്നി . ഈ പോകുനവരുടെ ഫോട്ടോ പത്രത്തില്‍ കാണണ്ടി വരുമോ ???? ശകടം മുന്നോട്ടു കുതികുകയാണ്.എന്റെ ഉള്ളിലെ മനുഷ്യസ്നേഹി തല പൊക്കി .

           "എടാ ആ പാവം ചേട്ടന്‍ .......പെട്രോള്‍ കഴിഞ്ഞതാരിക്കും ,നിര്‍ത്തെടാ നമ്മുക്ക് ചോദിച്ചിട്ട് പോകാം .." ഞാന്‍ പറഞ്ഞു
 "നിനക്ക് വേറെ പണിയില്ലെടാ  #$%^& .. സ്ഥലം കുഴപമാ ..." ഫിലിപ്പ് പറഞ്ഞു ...
    "അത് തന്നാപ്രശ്നം ... നീ വണ്ടി നിര്‍ത് .... " .... ഞാന്‍ പറഞ്ഞു
അപ്പോഴേക്കും വണ്ടി കുറെ ദൂരം കഴിഞ്ഞു . എന്തോ അവന്റെ ഉള്ളിലേം മനുഷ്യ സ്നേഹി ഉണര്‍ന് കാണും ..
          "വണ്ടി തിരിക്കാന്‍ ഇത്  ONE WAY ആണ് . നമുകൊരു കാര്യം ചെയാം , PETROL PUMP പോയി അര ലിറ്റര്‍ പെട്രോള്‍ മേടിച്ചു തിരിയെ വരാം ..." ..
                                               വയറിലെ പഞ്ചാരി അപ്പോഴേക്കും ഉച്ചസ്ഥയില്‍ എത്തി ..ബട്ട്‌ പോട്ടെ നല്ല കാര്യത്തിനല്ലേ ... സഹിക്കാം . വണ്ടി 2 KM അപ്പുറം ഉള്ള PUMP  -  ഇല്‍ എത്തി , വേറെ പ്രശ്നം കുപ്പി ഇല്ല .. ഒരക്കം കളഞ്ഞതരെട എന്ന് എ ചെക്കന്റെ നീരസമായ നോട്ടം .അവനോടു കാര്യം പറഞ്ഞു ..അവന്‍ ഉള്ളില്‍ നോക്കാന്‍ പോയി .. അപ്പോളേക്കും കലില്‍ അപ്പുറത്തെ കടയില്‍ നിന്നും ഒരു കുപ്പി വെള്ളം മേടിച്ചു ... കളയാന്‍ മടി .. മുഴുവന്‍ കുടിച്ചു തീര്‍ത്തു മൂവരും കൂടി ..ഒരു വിധത്തില്‍ PETROL നിറച്ചു തിരിയെ വണ്ടി എടുത്തു .... ഹോ നമ്മളെ സമതികണം ..  
                        3 KM തിരികെ വണ്ടി ഓടി .. ഭാഗ്യം(HUH !!! ) അവര്‍ അപ്പോളുംതള്ളുന്നു ... വണ്ടി അപ്പുറം നിര്‍ത്തി MEDIAN ചാടി കടന്നു ഞാനും കലീലും അവരുടെ അടുത്ത് ചെന്നു.സ്ഥലം പിശകയിരുനതിന്റെ   പേരിലാവണം, അവര്‍ ഞെട്ടി .. " ആരാ ...??????? " അയാള്‍ വിറച്ചുകൊണ്ട് ചോദിച്ചു... 

"പെടികണ്ട ചേട്ടാ ... ഇതാ പെട്രോള്‍ ... " .. അയാള്‍ അപ്പോഴും എന്തോ വിശ്വാസം വരാത്ത പോലെ ... ആ ചേച്ചി പറഞ്ഞു .. "  മേടിക്കു മനുഷ്യഎനെ " ... ഹോ അതിലും ഭേദം ഗുണ്ടകളയിരുന്നു എന്നാ ഭാവത്തില്‍ അയാള്‍ അവരെ ഒന്ന്നു നോകി  .. അവര്‍ തിരിച്ചു നോകിയപ്പോള്‍ പിന്നെ നമ്മളാണ് ഭേദം എന്ന രീതിയില്‍ , എന്നാല്‍ അപ്പോഴും വിശ്വാസം വരാതെ അയാള്‍ അത് മേടിച്ചു ബൈക്കില്‍ ഒഴിച്ചു.
"താങ്ക്സ് .... വളരെ ഉപകാരം ... മോനെ മാമന് താങ്ക്സ് പറ ...." അയാള്‍ അത് പറഞ്ഞു ആ കുട്ടിയെ നോകി , അവന്‍ കൊഞ്ചി ഒരു ചിരി ചിരിച്ചപ്പോള്‍ ...കനത്ത ഒരു ശബ്ദം   

"സ്ഥലം പെശകാ .... നമുക്ക് പോവാം ... " ... അവരാ ...
ഞാന്‍ അപ്പോഴാണ് അവരെ ശ്രധികുന്നതു  ....... "ചുമ്മാതല്ല ഗുണ്ടകള്‍ കൈ വെകാത്തത് ... ഗുണ്ടകല്കുമില്ലേ ജീവഭയം ........" ഞാന്‍ മനസ്സില്‍ ഓര്‍ത്തു .....
അപ്പോഴേക്കും ഫിലിപ്പ് വണ്ടി തിരിച്ചിട്ടു എത്തി ... ONEWAY ആയതിനാല്‍ കുറെയധികം ഓടാണ്ടി വന്നു കാണും .....
"ശെരി ചേട്ടാ ...കാണാം ..." ... ആ കൊച്ചു ചെറുക്കന്‍ മാത്രം കൈ വീശി .......നമ്മള്‍ അവനു ടാറ്റാ പറഞ്ഞു വണ്ടി മുന്നോറെടുത്തു ...
എന്ടോ പെശക് പോലെ .....കുറച്ചു ഓടി ....വണ്ടി ഒരു ചട്ടം പിന്നെ നടുവൊടിഞ്ഞ പോലെ ഒറ്റ കെടപ്പ് ... "കര്‍ത്താവെ പണി പാളി .... അളിയാ പെട്രോള്‍ തീര്‍ന്നോ  എന്ന് ഒരു ചിന്ന DOUBT .... "
"മഹാപാപി .........." ഞാന്‍ ഞെട്ടി .... വയറിലെ പൂരത്തിന് വെടികെടിനു സമയമായി എന്ന് അറിയിച്ചു കൊണ്ട് ആദ്യത്തെ ആചാര വെടി ............
നമ്മള്‍വണ്ടിയില്‍ നിന്നും  ഇറങ്ങി  ... പതിയെ നടക്കാന്‍ തോടങ്ങിയപ്പോ പുറകില്‍ നിന്നും ഒരു വെളിച്ചം ....നോകിയപ്പോ നേരത്തെ ഫാമിലി ...........ഞങ്ങള്‍ പ്രതീക്ഷയോടെ നോകി ..........

"അമ്മെ ....ദേ മാമ്മന്‍ ................... മാമാ ... tata ........................... " .
. ആ കൊച്ചു ചെറുക്കന്‍ കൈ വീശി ...ഞാന്‍ അറിയാതെ കൈ വീശി .............ഒരു കൈ വയറിലും ............അവിടെ കംബകെട്ടിനു കൊടി വീശി

വെറുതെ ഒന്ന് തിരിഞ്ഞു നോകി......പുലികള്‍ ഇരയെ നോക്കുന്ന പോലെ രണ്ടു പേര്‍ ...
പെടികണ്ട ഗുണ്ടകളല്ല ... ഫിലിപും കലീലും ..........ഇത് വരെ ഗുണ്ടകളല്ല , ഇനി അവര്‍ ഇപ്പൊ ആയികൊളും .............ഇപ്പോളാണ് എനിക്ക് എങ്ങനയാണ്‌ ഗുണ്ടകള്‍ ഉത്ഭവിക്കുന്നത് എന്ന് മനസ്സില്‍ ആയി

ഞാന്‍ അപ്പോഴും അറിയാതെ കൈ വീശികൊണ്ടിരുന്നു .......ആ വണ്ടിയുടെ ചുവപ്പ് വെളിച്ചം അങ്ങ് ദൂരെ മറഞ്ഞു ..............എന്റെ മുതുകില്‍ പഞ്ചാരിമേളവും .....വയറില്‍ തൃശൂര്‍ പൂരവും ............

---------ശുഭം -----

Saturday, December 4, 2010

"ദിലീപേട്ടന്‍ മരിച്ചൊ സുമെഷേട്ടാ ???????? " ....

രന്‍ദെണ്ണം കോമെഡി അയപ്പൊഴേകും എന്റെ ഒരു സുഹ്രുത്‌ പറഞു ... ബോര്‍ ആയി തൊടങി എന്നു, പക്ഷെ അവന്‍ പറഞു , ഭാഷാഅശൈലി കൊള്ളാം "try something touchy with that .... "
ഇതു കേട്ടപൊഴേകും എന്റെ മനസില്‍ ആദ്യം വന്നതു ഒരു ആക്സിഡന്റ്...banglore നഗരം ,..hmmmmmm

ഒരു ദിനം രവിലെ പതിവു പൊലെ ഓഫിസിലെകു പോകുംബൊള്‍ പരിചയം ഇല്ലാത നമ്ബരില്‍ നിന്നും ഫോണ്‍ " ചേട്ടാ ഞാന്‍ ഗായത്രിയാ, ഒരു കാര്യം അറിഞു സത്യമാണൊ ? "
സ്ഥിരം പൂവാലബുദ്ധി ഉണര്‍ന്നു, തിരക്കുള്ള റോട്ടിലും ആ കിളിനാദം കേള്‍കാന്‍ ഒരു സുഖം "എന്താ മോളുസ് കേട്ടതു " സ്ഥിരം പരദൂഷണം പ്രശ്നം വല്ലതും ആയിരികും എന്ന പാഴ്‌ വിശ്വാസം ആണെങ്കിലും ഉത്തരതിനു കാതൊര്തു "ദിലീപ് ചേട്ടന്‍...." ഇത്രയും കേട്ടു, മനസ്സില്‍ ആദ്യം വന്ന വികാരം അസൂയ .. "അവന്‍ ആളു ശരി അല്ല ... , ഭയങ്കര പഞ്ചാര.. എന്താ ??" ഒരു ചിരി പ്രതീക്ഷിച്ച ഞാന്‍ കേട്ടതു ഒരു ഏങല്‍..
"ദിലീപേട്ടന്‍ മരിച്ചൊ സുമെഷേട്ടാ ???????? " , പെട്ടന്നു ഒരു കൊള്ളിയാന്‍, ആ ശബ്ദതില്‍ തീരെ തമാശ ഇല്ലായിരുനു , എന്തൊ പന്തികേടു.
" എനിക്കറിയിലാല്ലൊ ഗായത്രി , ആരാ പറഞെ..നീ ചുമ്മാ .. ??" വാക്കുകള്‍ മുറിഞു. "ഇല്ല ചേട്ടാ .." അവളുടെ വാക്കുകളും ...

ദിലീപ്‌,പാലാക്കാരന്‍ ..ഇത്ര വേഗം ആളുകളുടെ മനസ്സില്‍ കയറിപറ്റുന്ന ഒരു "പേട്ടുചെക്കന്‍" അവനെ അങനെയെ വിശേഷിപ്പിക്കാന്‍ പറ്റു.ആദ്യം പരിചയപെട്ടപ്പൊള്‍ "ഇവന്‍ പരുന്തും കാല്‍ ആണല്ലൊ കര്ത്താവെ " എന്നു പല തവണ തോന്നിയിട്ടുന്ടു.നാക്കിനു ലൈസെന്സ്‌ ഇല്ലാത ആരൊടും എന്തും വിളിച്ചു പറയാന്‍ സ്വാതന്ത്ര്യം ഉന്ടായിരുന്ന ഒരു "പേട്ടുചെക്കന്‍"

പക്ഷെ അവന്‍ തൊല്പിച്ചു , എല്ലരുടെയും കണ്ണില്‍ ഉണ്ണിയാരുനു അവന്.എന്തു പറഞാലും മറ്റുള്ളവര്‍ക്ക്‌ അവനെ വലിയ ഇഷ്ടമ്.എനിക്കു അവനൊടുള്ള വികാരം എന്തായിരുനു.. അസൂയ,കുശുമ്പ്‌...ഇതായിരുനു തുടക്കതില്‍.പക്ഷെ അടുകുംതൊറും അവന്റെ ഉള്ളിലെ കുട്ടിത്തം എന്നെയെഉം കീഴ്പെടുത്തി.

അവന്‍ ടീചറുമാരുടെ അടുത്തൊക്കെ സമ്സാരികുന്നതു കേട്ടാല്‍ അവനാണോ അവരാണൊ പഠിപ്പികുന്നതു എന്നു പലപൊഴും തോന്നിയിട്ടുണ്ദു.പ്രിത്യെകിചു Amritha പോലെ ഉള്ള അന്തരീക്ഷത്തില്.ആണു പെണ്ണിനെ നോക്കിയലും പെണ്ണു ആണിനെ നോക്കിയലും ആണ്‍കുട്ടികു SUSPENSION പെണ്‍കുട്ടിക്കു മാനഹാനി ഇതായിരുനു AMRITHA.

പക്ഷെ ഇവന്,അവിടെയും വേരിട്ടു നിന്നു.ആരാധികമാര്‍ ഉന്ടയിരുനു അവനു ഇഷ്ടം പോലെ.എന്തിനു അധികം പരയുന്നു JAIL WARDEN ആയിരുന്ന kkകു പോലും അവനോദു വാല്സല്യം. എന്തൊ എല്ലാര്കും അവന്റെ സംസാരം,അവന്റെ പ്റവറ്ത്തികള്‍, കുട്ടിത്തം, കുസ്രുതി........... അവനെ ഇഷ്ടമായിരുനു.
ആ ക്രിസ്തുമസ് ഞാന്‍ ഇന്നും ഓര്‍കുന്നു, വിപിന്റെ വീട്ടില്‍ പൊകാന്‍ എല്ലരും പ്ലാന്‍ ചെയ്തു.എനിക്കു പോകാന്‍ പറ്റുമൊ എന്നു സംശയം.ജോലി ഉള്ളതു എനിക്കു മാത്രം അയിരുന്നു അപ്പൊള്‍.
"എടാ തടിയാ, നമ്മള്‍ ഒക്കെ എത്ര കാലം ഉന്ടാവും എന്നു അരിയവൊടാ .നീ തടി കൂടി വല്ല ഷുഗര്‍ പിടിചു മരിച്ചാല്‍ പിന്നെ നിന്നെ കാണാന്‍ പറ്റിലല്ലൊ..നീയും വാ എങനെയെങ്കിലും"
ഇതയിരുനു അവന്‍ പരഞതു.എനിക്കു അവനെ തിന്നാന്‍ ഉള്ള ദേഷ്യം "തടിയന്‍ അവന്റെ ........... " പക്ഷെ ഞാന്‍ ഒന്നും പറഞില്ല അവനു മനസ്സില്‍ അയി , അവന്‍ പിന്നെയും പിന്നെയും "തടിയാആആആ "..ഞങള്‍ ചിരിച്ചു.ആദ്യം അവന്റെ വീട്ടില്‍ അഖില്, അനൂപ്, വിപിന്, പിന്നെ പൊതുവെ അന്തര്മുഖനായ അജീഷുമ്, പൊട്ടന്‍ പ്രഭേന്ദുവുമ്.ദിലീപിന്റെ അഛന്‍ ,അമ്മ, അനിയന്‍ ,പിന്നെ ഒരു കുഞി ചെക്കനും ഒക്കെ കൂദി , പിന്നീടു വിപിന്റെ വീറ്റിലെ അഘൊഷവുമ്...

"എടാ നീ അറിഞൊ..." പ്രഭേന്ദുവാ .. "കഴിഞു, bangalore വെച്ചായിരുനു, തിരുപതി പൊയി തിരിചു വരുമ്ബൊള്‍.അവന്റെ കസിന്‍ ചേട്ടനും ചേച്ചിയും രന്ടു കുട്ടികളുമ്..." .... കുറേ നെരം എനിക്കു ഒന്നും പറയാന്‍ പറ്റിയില്ല.പുറകിലെ വന്ടിക്കാരന്‍ ഒച്ചയെടുത്തപൊഴാണു.......
ഞാനും ഗണെഷും അന്നു വൈകീട്ടു വന്ടി കയറി.കലൂരില്‍ നിന്നുമ്.ആരും ഒന്നും മിന്ടുന്നില്ല.പാലയില്‍ എത്തിയപ്പൊള്‍ രത്രി കഴിഞു.വഴി നിറയെ അവന്...ചിരിച്ചും ചിരിക്കാതെയുമ്... ബസിലുമ്,ഓട്ടൊയിലുമ്,കടയുടെ വാതില്കലും മറ്റുമ്...പോസ്റ്റരുകല്...അപ്പൊഴും അതു വിശ്വസിക്കാന്‍ മടിയായിരുനു.അഖിലുമ്, അനൂപുമ്, പ്രഭയും ,വിപിനും എല്ലരും ഉന്ട്‌ അവിടെ.പന്തല്‍ കെട്ടിയിരികുന്നു.
"സത്യമായിരിക്കും" ഗണെഷ് പറഞു , ഞാന്‍ ഒന്നും മിന്ടിയില്ല.അനൂപിന്റെ കണ്ണുകളില്‍ നനവുന്ടായിരുനൊ ?? എല്ലരും പണിപെട്ടു ഒതുകുവാ..

"എന്നാലും ... " പ്രഭ പറഞു ........അന്നു രാത്രി നമ്മള്‍ മാത്രമ്, പിന്നെ അവ്ന്റെ അമ്മയുദെ തേങലും മാത്രമ്.അസഹനീയമായിരുനു, ആ കാതിരുപ്പു.അവന്‍ ഉന്ടയിരുനെങ്കില്...ഞാന്‍ ഓര്ത്തു...

രാവിലെ 11 മനി bangalore ഇല്‍ നിന്നും ഒരു വെള്ള വന്ടി,അതില്‍ ഒരു പേടകമ്.അതില്‍ വെള്ളയില്‍ പൊതിഞ രൂപം ..... ഏഏങലുകല്‍ കരച്ചിലിനു വഴിമാറി,
ശാലിനി ,നീനു..എല്ലരും വാവിട്ടു കരയുന്നു.പക്ഷെ അതു അവന്‍ അയിരുനൊ ?
അല്ല അതു അവന്‍ അല്ല.വെള്ളയില്‍ പൊതിഞ രൂപം അവന്‍ അയിരുനില്ല.
"അമ്മിചി ദിലീപേട്ടന്‍ എന്ജ്ജെ ....?" കൊന്ചിയുള്ള അപ്പുറതെ കുഞിപാലുവിന്റെ ചോദ്യത്തിനു മുന്നില്‍ മരുപദി ഇല്ല അവന്റെ അമ്മ ഒരു നിമിഷം പകച്ചു..."ദിലീപ് ചാച്ചന്‍ ദെ ഇപ്പൊ വരുമ്...".
അവനു ഇപ്പൊഴും ദിലീപേട്ടന്‍ "ഇപ്പൊ വരും " ........ എനിക്കും അങനെ വിശ്വസിക്കാന്‍ ഇഷ്ട്ടമ്...
ഇല്ല അവന്‍ എവിടെയൊ പൊയേകുവാ...അവനു അങനെ മരിക്കാന്‍ പറ്റുമൊ ????

"ദിലു മോനെ ........................" അപ്പൊളും അവന്റെ അമ്മയുദെ കരചില്‍ ....

Thursday, December 2, 2010

ധൈര്യം

രാത്രി മണി 12 കഴിഞു ..... ഫീഫാ സൊക്കര്‍ കളി കഴിഞു ... ലൊകകപ്പ് മേടിച്ച നിറ്വ്റിതിയ്യൊടെയും ഒരു ലേശം അഹങ്കാരത്തൊടെയും ഒറങാന്‍ തൊടങുവായിരുന്നു ......അപ്പൊളാണു മെയില്‍ കൂടി ചെക്ക് ചെയ്തിട്ടാവാം എന്നു കരുതുന്നെ ... പിന്നെയും ആ കുന്ദം ഒന്‍ ചെയ്തു ... മെയില്‍ നൊക്കി കഴിഞു പിന്നെം എന്ദൊക്കെയൊ കാണിചു (പ്ലിസ് എന്ദനെന്നു ചൊദികരുതു ) ....
.
... അങനെ അങനെ വലിയ വലിയ കാര്യം ചെയ്തൊന്ദിരികുമ്ബൊല്‍ എന്ദൊ "സൌന്ഡ്" .... എന്ദൊ തട്ടുകയും മുട്ടുകയും ...ഹെഡ് ഫൊന്‍ ചെവിടില്‍ നിന്നും എടുത്തു ... ഒറക്കചടവാണൊ കറ്ത്താവെ.....അല്ല ശെരിക്കും സൌന്ദ് ഉന്ടു...

അന്നു രവിലെ പേപറില്‍ വയിച കാര്യം ഓറ്ത്തു ...... പട്ടാപകല്‍ അരെയൊ തല്ലിയിട്ടു കാശും കൊന്ടു ഓടിയ കഥ .. പിന്നെയാ പാതി രാത്രിക്കു .... നല്ല തന്ടും തദിയും ഒക്കെ ഉന്ടെങിലും അടി എന്നു എഴുതി കാണിഛാല്‍ ഞാന്‍ ഓടും (ഇതു ഞന്‍ ആരൊടും പറഞിട്ടില്ല ...)...അപ്പൊ തന്നെ ഇന്നലു കണ്ഡ പടത്തിലെ ഒരു രന്ക്കം ഓര്മ വന്നു... നായകന്‍ അരെയൊക്കെയൊ ഒടിചിട്ടു പിടികൂദി നായികേടെ മുന്നില്‍ ഹീറൊ കളിക്കുന രംഗം..... പടത്തില്‍ മാത്രം അല്ല ... നമ്മലും ആണുങള്‍ അല്ലേ എന്നൊക്കെ പറഞു ഞാന്‍ എണീചു ... അന്നെരം മുഴുവന്‍ കള്ളനെ പിടിചു കൊടുതു നാട്ടുകരുടെ കൈ അടി മെടികന സീന്‍ അയിരുന്നു മനസില്……….. അപ്പുറതെ വീണയെ ഒന്നു ഇമ്പ്പ്രെസ്സ് ചെയുകയും അവാം ……. പക്ഷെ കാലം വല്ലാതതാ…. കള്ളനു അറിയില്ലലൊ നമ്മല്‍ വരുമ്ബൊല്‍ പിടി തരണം എന്നു …… അവന്‍ രക്ഷപെടാന്‍ നോക്കും
ആയുധങല്‍ ഒക്കെ ഉന്‍ടാവും …. !!!!!
ബ്ബട്‌ ഞാന്‍ പന്ടതെ ഗുസ്തി അല്ലെ … എന്നൊക്കെ സമാധനിചു … എണീചു … വാറ്റ്ച് നോക്കി… ഈശൊയെ 3 മണി … ഇതു കളന്‍ തന്നെ … മുറി തൊറന്നു പൊറതെറങി ……. ഇന്‍ ഹരിഹര്‍ നഗരിലെ ഫിലൊമിന കാണുന്ന സീന്‍ പൊലെയ് ഞാന്‍ അവിദെ കന്ട്റ്റ സ്റ്റ്റീറ്റ് ലൈറ്റിന്റ്റ്റെ വെട്ടത്തില്‍ ജനാലയുടെ ചില്ലില്‍ നിഴല്….. ആജാന ബാഹു പൊലെ … സകല ധൈരിയവും ചോര്ന്നു … വേന്ട നേരിട്ടു പിടികുന്നതു നമ്മുടെ അരൊഗ്യത്തിനു പറ്റിയതല്ല എന്നാലൊചിചു ,,, ഞന്‍ ഒച്ച ഉന്ടാക്കാന്‍ ഉള്ള ശ്രമം അയി……. “ആറേഡാആആ ആവ്വീഡേ ……. “ … ഞന്‍ ഗറ്ജിച്ചു ……. പക്ഷെ ഞാന്‍ മത്രമെ അതു കേട്ടുള്ളു എന്നു …. തൊന്ടക്കും കൂടി മനസിലവന്ടെ ഞാന്‍ ഗറ്ജികുവാനെന്നു ……

എന്നാലും അവന്റ്റ്റെ ചംഗ്ഗുറപ്പു സമതികനം മതിലില്‍ കൂദി നടക്കുവ …കള്ളന്‍ ആണെങ്കിലും ഒരു ചെറിയ ബഹുമാനം തോന്നി….. ഞന്‍ ഇച്ചിരി വെള്ളം കുടിചു …. ആപ്പൊള്‍ കുറചു ധൈരിയം കിട്ടിയ പൊലെ ….. ഞന്‍ സകല ശക്തിയും എടുതു വീദ്ദും ഗര്ജിചു …”ആആആറേഡാആആആആആ അവ്വീടേ …. “ ഇപ്രാവശ്യം തൊന്ഡയും നമ്മുദെ കൂടെ നിന്നു ….. മൊത്തം ഭൂമി കുലുങി……. ഹൊ എന്നെ സമ്മതിക്കണം …….. അഛന്‍ ചാടി ഓടി എണീറ്റു വന്നു ……….. "എന്ദ്ദാടാ" … അപ്പുറതെം ഇപ്പുറതെം ഒക്കെ വീട്ടില്‍ ലൈറ്റ് തെലിഞു ………” ഹോ എല്ല്ലരും എന്നെ വാരിപുണരും .. അരെങ്കിലും ഗുസ്തികാരല്ലത്തവര്‍ കള്ളനെ പിടിക്കും .. ആവര്ക്കും ഓരു അവസരം കൊടുക്കന്ടെ ....ഇപ്പൊ തനെ അവാറ്ഡും കിട്ടും …ഇതൊക്കെയാരുനു എന്റ്റ്റെ മനസില്‍ അപ്പൊള്‍ ……… “ പെട്ടന്നു കള്ളനും മതിലിന്റെ മുകലില്‍ ഇരുന്ന പൊലെ …. ആഛന്‍ ജനാല തൊറന്നു ………നാട്ടുകാര്‍ ഇരങി ……. ഞാന്‍ അപ്പൊളും എല്ലതിനും ചുക്കാന്‍ പിദിചു വീടിന്റെ അകതു തനെ നിന്നു……..
അഛന്‍ എന്നെ തിരിഞു ഒന്നു നോക്കി ………. ഞാന്‍ നെഞും വിരിച്ചു നില്കുവാണെ…. ഈപ്പൊ എന്നെ വന്നു തൊളില്‍ തട്ടും എനലൊചിചു …. “ഇഫാആആഅ #$%^&*ആ………… “ ഇതായിരുനു അഛന്റെ അവാറ്ഡ്…… എന്ദ്ദൊ പന്ദി അല്ലാലൊ എന്നലൊചിഛു ഞാന്‍ ധൈരിയം സമ്ഭരിചു നോക്കി ……. ആപ്പുറത്തെ വീട്ടിലെ കക്കൂസ് കോരുന്ന ചെട്ടന്മാരാ …….മേല്നൊട്ടം ഇരുന്ന ചേട്ടനാ കള്ളന്‍ …………
……. ഞാന്‍ പിന്നെ അവിടെ നിന്നില്ലാ … ഒറക്കം കള്ഞു വരുന്ന അമ്മെം കൂടി കന്‍ദ്ദപ്പൊള്‍ പൂറ്തി ആയി …….. അഛന്‍ പൊറതെറങി കള്ളനെ സമാധാനിപിച്ചു ….. ക്ഷമയും പറഞു ….. നാണമില്ലെ … ഛേ …… ഒരു കള്ളനൊടു ……. ആമ്മ എന്ദൊക്കെയൊ പറയുനുന്ദ്ദായിരുന്നു … അപ്പുറത്തെ ചേചിയൊടു ………..
ഞാന്‍ പിന്നെ അവിടെ നിന്നില്ല …….. മുറിയില്‍ കേറി വതിലടഛു ….. അന്നത്തെ ഫിഫ ലോക കപ്പ് കിട്ടിയ അഹങ്കാരത്തില്‍ കെടന്നു ……..അല്ല പിന്നെ ലൊകകപ്പ് നേടിയ എന്നൊട കളി ....അംബട കള്ളാ
---- ശുഭം ----